പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട ബ്ളോക്കില്‍ പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍ നടുഭാഗം എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത്. 60.86 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തീക്കോയി പഞ്ചായത്ത്, തെക്ക് പാറത്തോട്, കൂട്ടിക്കല്‍ പഞ്ചായത്തുകള്‍, കിഴക്ക് കൂട്ടിക്കല്‍ പഞ്ചായത്ത്, പടിഞ്ഞാറ് പൂഞ്ഞാര്‍ പഞ്ചായത്ത് എന്നിവയാണ്. 1953 ല്‍ പൂഞ്ഞാര്‍ പഞ്ചായത്ത് സ്ഥാപിതമായി. 12-6-1969 ല്‍ പൂഞ്ഞാര്‍ തെക്കേക്കര ഭാഗങ്ങള്‍ വേര്‍പെടുത്തി പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പുനസംഘടിപ്പിച്ചു. വേര്‍പെട്ടുപോയ ഭാഗങ്ങള്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തായി മാറി. പൂഞ്ഞാറിന്റെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.കുര്യന്‍ കാട്ടറാത്ത് ആയിരുന്നു. പശ്ചിമഘട്ടത്തിന്റെ മലമടക്കുകള്‍ ഉള്‍പ്പെടെ പീരുമേട്, കാഞ്ഞിരപ്പള്ളി എന്നീ...

മിനർവ്വാ മോഹൻ

പ്രസിഡൻ്റ്

അനിൽകുമാർ എം കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആനിയമ്മ സണ്ണി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടെസ്സി ബിജു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജി സിബി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

റ്റിജി തോമസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്

പൂഞ്ഞാർ തെക്കേക്കര പി ഒ, പിൻ - 686582

ജില്ല കോട്ടയം

താലൂക്ക്  മീനച്ചിൽ

ബ്ലോക്ക് ഈരാറ്റുപേട്ട

ഉൾപ്പെടുന്ന വില്ലേജുകൾ - പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പൂഞ്ഞാറിന്റെ ചരിത്രം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്റെ മാത്രമല്ല, പൂഞ്ഞാര്‍ തെക്കേക്കര ഉള്‍പ്പെടെ പൂഞ്ഞാര്‍ എന്ന പദത്തിന്റെ വ്യാപ്തിക്കുള്ളില്‍ വരുന്ന ഒരു വലിയ പ്രദേശത്തിന്റെ ചരിത്രമാണ്. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട ബ്ളോക്കുപരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത്. 60.86 ച.കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിലെ മൊത്തം ജനസംഖ്യ 18623 ആണ്. ഈ പഞ്ചായത്തിലെ മുഖ്യ കുടിവെള്ള സ്രോതസ്സ് കിണറുകളാണ്. 34 പൊതുകിണറുകളേയും 17 പൊതുകുടിവെള്ള ടാപ്പുകളേയും ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിലെ പൊതുവിതരണമേഖലയില്‍ 13 റേഷന്‍കടകളും ഓരോ മാവേലിസ്റ്റോറും നീതിസ്റ്റോറും പ്രവര്‍ത്തിക്കുന്നു.

കൂടുതൽ വായിക്കുക