അർഹതാ മാനദണ്ഡങ്ങൾ
സാമൂഹിക സുരക്ഷാ പെൻഷൻ
അർഹതാ മാനദണ്ഡങ്ങൾ
Social Security Pension – Eligibility Criteria
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്
📋 പെൻഷൻ അർഹതാ മാനദണ്ഡങ്ങൾ
കേരളത്തിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾ വഴി അർഹരായ ഗുണഭോക്താക്കൾക്ക് സാമ്പത്തിക സഹായം നൽകിവരുന്നു. ഓരോ പെൻഷൻ വിഭാഗത്തിനും സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രത്യേക അർഹതാ മാനദണ്ഡങ്ങളും വ്യവസ്ഥകളും ബാധകമാണ്. വിവിധ പെൻഷൻ വിഭാഗങ്ങളുടെ പൊതുവായ മാനദണ്ഡങ്ങൾ താഴെ നൽകിയിരിക്കുന്നു.
വിവിധ പെൻഷൻ വിഭാഗങ്ങളും അർഹതാ മാനദണ്ഡങ്ങളും
1. വാർദ്ധക്യകാല പെൻഷൻ
അർഹതാ മാനദണ്ഡങ്ങൾ
- അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷകൻ അഗതിയായിരിക്കണം.
- അപേക്ഷകൻ സർവീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നയാൾ ആകരുത്. (4,000 രൂപ വരെ എക്സ്ഗ്രേഷ്യ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.)
- അപേക്ഷകൻ മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാൻ പാടില്ല.
- അപേക്ഷകൻ ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
- മറ്റ് സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർ അർഹരല്ല (വികലാംഗരാണെങ്കിൽ ബാധകമല്ല). ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷനുകൾക്കു മാത്രമേ അർഹതയുള്ളൂ.
- അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത്. (പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഇത് ബാധകമല്ല.)
- അപേക്ഷകൻ യാചകനാകാൻ പാടില്ല.
- 1,000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (അംബാസഡർ കാർ ഒഴികെ) സ്വന്തമായോ കുടുംബത്തിന്റെ പേരിലോ ഉണ്ടായിരിക്കരുത്.
- അപേക്ഷകൻ അഗതിമന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
- അപേക്ഷകന് കേന്ദ്രസർക്കാർ / മറ്റു സംസ്ഥാന സർക്കാരുകൾ എന്നിവിടങ്ങളിൽ നിന്ന് ശമ്പളം / പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയായിരിക്കരുത്.
- അപേക്ഷകന് 60 വയസ്സോ അതിനു മുകളിലോ ആയിരിക്കണം.
- അപേക്ഷകൻ കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തിയായിരിക്കരുത്.
- അപേക്ഷകൻ കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ട് മൂന്ന് വർഷത്തിൽ കൂടുതൽ ആയിരിക്കണം.
- വ്യത്യസ്ത പ്രാദേശിക സർക്കാരുകളിൽ നിന്ന് സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റാൻ പാടില്ല.
- അപേക്ഷകൻ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
- 2,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ സ്വന്തമായി ഉള്ളവരോ അത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നവരോ ആകരുത്.
2. വിധവാ പെൻഷൻ
അർഹതാ മാനദണ്ഡങ്ങൾ
- അപേക്ഷകയുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷക വിധവയായിരിക്കണം. അല്ലെങ്കിൽ ഏഴ് വർഷത്തിലധികമായി ഭർത്താവിനെ കാണാതായതോ ഭർത്താവ് ഉപേക്ഷിച്ച് ഏഴ് വർഷം കഴിഞ്ഞതോ ആയ, പുനർവിവാഹം ചെയ്യാത്ത 50 വയസ്സ് പൂർത്തിയായ സ്ത്രീയായിരിക്കണം.
- അപേക്ഷക സർവീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നയാൾ ആകരുത്. (4,000 രൂപ വരെ എക്സ്ഗ്രേഷ്യ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.)
- അപേക്ഷക പുനർവിവാഹിതയായിരിക്കരുത്.
- അപേക്ഷക ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
- മറ്റ് സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർ അർഹരല്ല (വികലാംഗരാണെങ്കിൽ ബാധകമല്ല). ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷനുകൾക്കു മാത്രമേ അർഹതയുള്ളൂ.
- അപേക്ഷകയുടെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത്. (പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഇത് ബാധകമല്ല.)
- മറ്റ് സാമൂഹ്യക്ഷേമ പെൻഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവർ അർഹരല്ല (വികലാംഗരാണെങ്കിൽ ബാധകമല്ല).
- 1,000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (അംബാസഡർ കാർ ഒഴികെ) സ്വന്തമായോ കുടുംബത്തിന്റെ പേരിലോ ഉണ്ടായിരിക്കരുത്.
- അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാൻ പാടില്ല.
- അപേക്ഷകയ്ക്ക് കേന്ദ്രസർക്കാർ / മറ്റു സംസ്ഥാന സർക്കാരുകൾ എന്നിവിടങ്ങളിൽ നിന്ന് ശമ്പളം / പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയായിരിക്കരുത്.
- അപേക്ഷക യാചകയായിരിക്കരുത്.
- അപേക്ഷക കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തിയായിരിക്കരുത്.
- അപേക്ഷക അഗതിമന്ദിരത്തിലെ അന്തേവാസിയായിരിക്കരുത്.
- വ്യത്യസ്ത പ്രാദേശിക സർക്കാരുകളിൽ നിന്ന് സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റാൻ പാടില്ല.
- സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷിക്കണം.
- തുടർച്ചയായി രണ്ട് വർഷമെങ്കിലും കേരളത്തിൽ സ്ഥിരതാമസക്കാരിയായിരിക്കണം.
- പ്രായപരിധിയില്ല.
- അപേക്ഷക അഗതിയായിരിക്കണം.
- 2,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ സ്വന്തമായി ഉള്ളവരോ അത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നവരോ ആകരുത്.
3. 50 വയസ്സിന് മുകളിലുള്ള അവിവാഹിത വനിതാ പെൻഷൻ
അർഹതാ മാനദണ്ഡങ്ങൾ
- അപേക്ഷകയുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷകയ്ക്ക് 50 വയസ്സ് പൂർത്തിയായിരിക്കണം.
- അപേക്ഷക സർവീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നയാൾ ആകരുത്. (4,000 രൂപ വരെ എക്സ്ഗ്രേഷ്യ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.)
- അപേക്ഷക അവിവാഹിതയായിരിക്കണം.
- അപേക്ഷക ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
- മറ്റ് സാമൂഹ്യക്ഷേമ പെൻഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവർ അർഹരല്ല (വികലാംഗരാണെങ്കിൽ ബാധകമല്ല). ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷനുകൾക്കു മാത്രമേ അർഹതയുള്ളൂ.
- അപേക്ഷകയുടെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത്. (പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഇത് ബാധകമല്ല.)
- അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാൻ പാടില്ല.
- 1,000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (അംബാസഡർ കാർ ഒഴികെ) സ്വന്തമായോ കുടുംബത്തിന്റെ പേരിലോ ഉണ്ടായിരിക്കരുത്.
- അപേക്ഷക യാചകയായിരിക്കരുത്.
- അപേക്ഷകയ്ക്ക് കേന്ദ്രസർക്കാർ / മറ്റു സംസ്ഥാന സർക്കാരുകൾ എന്നിവിടങ്ങളിൽ നിന്ന് ശമ്പളം / പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയായിരിക്കരുത്.
- അപേക്ഷക അഗതിമന്ദിരത്തിലെ അന്തേവാസിയായിരിക്കരുത്.
- അപേക്ഷക കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തിയായിരിക്കരുത്.
- സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷിക്കണം.
- വ്യത്യസ്ത പ്രാദേശിക സർക്കാരുകളിൽ നിന്ന് സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റാൻ പാടില്ല.
- കേരള സംസ്ഥാനത്തിൽ സ്ഥിരതാമസക്കാരിയായിരിക്കണം.
- 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ അമ്മമാർക്കും അപേക്ഷിക്കാം.
- 2,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ സ്വന്തമായി ഉള്ളവരോ അത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നവരോ ആകരുത്.
4. വികലാംഗ പെൻഷൻ
അർഹതാ മാനദണ്ഡങ്ങൾ
- അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷകൻ അഗതിയായിരിക്കണം.
- അപേക്ഷകൻ സർവീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നയാൾ ആകരുത്. (4,000 രൂപ വരെ എക്സ്ഗ്രേഷ്യ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.)
- മറ്റേതെങ്കിലും ഒരു സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നവർക്കും അപേക്ഷിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷനുകൾക്കു മാത്രമേ അർഹതയുള്ളൂ.
- അപേക്ഷകൻ ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
- അപേക്ഷകൻ യാചകനാകാൻ പാടില്ല.
- അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത്. (പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഇത് ബാധകമല്ല.)
- അപേക്ഷകൻ അഗതിമന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
- 1,000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (അംബാസഡർ കാർ ഒഴികെ) സ്വന്തമായോ കുടുംബത്തിന്റെ പേരിലോ ഉണ്ടായിരിക്കരുത്.
- അപേക്ഷകൻ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
- അപേക്ഷകന് കേന്ദ്രസർക്കാർ / മറ്റു സംസ്ഥാന സർക്കാരുകൾ എന്നിവിടങ്ങളിൽ നിന്ന് ശമ്പളം / പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയായിരിക്കരുത്.
- അവശത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് / സാമൂഹ്യ സുരക്ഷാ മിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
- അപേക്ഷകൻ കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തിയായിരിക്കരുത്.
- പ്രായപരിധിയില്ല.
- വ്യത്യസ്ത പ്രാദേശിക സർക്കാരുകളിൽ നിന്ന് സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റാൻ പാടില്ല.
- 2,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ സ്വന്തമായി ഉള്ളവരോ അത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നവരോ ആകരുത്.
5. കർഷക തൊഴിലാളി പെൻഷൻ
അർഹതാ മാനദണ്ഡങ്ങൾ
- അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷകന് 60 വയസ്സോ അതിനു മുകളിലോ ആയിരിക്കണം.
- അപേക്ഷകൻ സർവീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നയാൾ ആകരുത്. (4,000 രൂപ വരെ എക്സ്ഗ്രേഷ്യ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.)
- അപേക്ഷകൻ 10 വർഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം.
- അപേക്ഷകൻ ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
- അപേക്ഷകൻ ഭൂവുടമയുടെ കീഴിൽ 10 വർഷമോ അതിൽ കൂടുതലോ കർഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം.
- അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത്. (പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഇത് ബാധകമല്ല.)
- അപേക്ഷകൻ കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിരിക്കണം.
- 1,000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (അംബാസഡർ കാർ ഒഴികെ) സ്വന്തമായോ കുടുംബത്തിന്റെ പേരിലോ ഉണ്ടായിരിക്കരുത്.
- അപേക്ഷകൻ തോട്ടം തൊഴിലാളിയായിരിക്കരുത്.
- അപേക്ഷകന് കേന്ദ്രസർക്കാർ / മറ്റു സംസ്ഥാന സർക്കാരുകൾ എന്നിവിടങ്ങളിൽ നിന്ന് ശമ്പളം / പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയായിരിക്കരുത്.
- അപേക്ഷകൻ അഗതിയായിരിക്കണം.
- അപേക്ഷകൻ കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തിയായിരിക്കരുത്.
- മറ്റ് സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർ അർഹരല്ല (വികലാംഗരാണെങ്കിൽ ബാധകമല്ല). ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷനുകൾക്കു മാത്രമേ അർഹതയുള്ളൂ.
- വ്യത്യസ്ത പ്രാദേശിക സർക്കാരുകളിൽ നിന്ന് സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റാൻ പാടില്ല.
- അപേക്ഷകൻ യാചകനായിരിക്കരുത്.
- അപേക്ഷകൻ അഗതിമന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
- അപേക്ഷകൻ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
- 2,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ സ്വന്തമായി ഉള്ളവരോ അത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നവരോ ആകരുത്.
📌 പ്രധാന അറിയിപ്പ്
മുകളിൽ നൽകിയിട്ടുള്ള അർഹതാ മാനദണ്ഡങ്ങൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിച്ചതാണ്. പെൻഷൻ ചട്ടങ്ങളിലും സർക്കാർ ഉത്തരവുകളിലും കാലാനുസൃതമായി മാറ്റങ്ങൾ വരാവുന്നതാണ്. അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് നിലവിലുള്ള സർക്കാർ ഉത്തരവുകളും ഔദ്യോഗിക നിർദ്ദേശങ്ങളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഈ വിവരങ്ങൾ മാത്രം അപേക്ഷയുടെ അംഗീകാരത്തിന് ഉറപ്പുനൽകുന്നതല്ല.
🌐 ഔദ്യോഗിക സെവന പെൻഷൻ പോർട്ടൽ
പെൻഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും നിലവിലുള്ള മാനദണ്ഡങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.