പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി.

 

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി (Welfare Standing Committee)

ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷേമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന പ്രധാന സ്റ്റാൻഡിംഗ് കമ്മിറ്റികളിലൊന്നാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി.

പ്രധാന ചുമതലകൾ

  • പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമപദ്ധതികൾ നടപ്പിലാക്കുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
  • സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതികളുടെ നടത്തിപ്പും മേൽനോട്ടവും.
  • വനിതാ ശാക്തീകരണ പരിപാടികൾ, സ്വയംതൊഴിൽ പദ്ധതികൾ, കുടുംബശ്രീ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
  • ബാലക്ഷേമം, ശിശുവികസനം, പോഷകാഹാര പദ്ധതികൾ എന്നിവയുടെ പ്രവർത്തനം വിലയിരുത്തുക.
  • ഭവനരഹിതർ, നിർധനർ, മറ്റ് അർഹരായ ഗുണഭോക്താക്കൾ എന്നിവർക്കുള്ള ക്ഷേമപദ്ധതികളുടെ നിർവഹണം ഉറപ്പാക്കുക.
  • സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും ദുർബല വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ സമർപ്പിക്കുക.

കമ്മിറ്റി ഘടന

  • ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കമ്മിറ്റിയിൽ ഉൾപ്പെടുന്നു.
  • കമ്മിറ്റിയിലെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ/ചെയർമാനായിരിക്കും.

പ്രാധാന്യം

ഗ്രാമപഞ്ചായത്തിലെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്നതിലൂടെ സമഗ്ര ഗ്രാമവികസനത്തിന് ഈ കമ്മിറ്റി നിർണായക സംഭാവന നൽകുന്നു