ഘടക സ്ഥാപനങ്ങൾ
പൂഞ്ഞാർ തെക്കേക്കരയിലെ ആരോഗ്യ സ്ഥാപനങ്ങൾ
പൂഞ്ഞാർ തെക്കേക്കരയിലെ കുടുംബാരോഗ്യകേന്ദ്രം, ഗവ. ആയുർവേദ ആശുപത്രി, ഗവ. ഹോമിയോ ആശുപത്രി പൂഞ്ഞാർ തെക്കേക്കര എന്നിവയാണ് നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ചികിത്സാകേന്ദ്രങ്ങൾ. ജനങ്ങളുടെ അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളാണ്. അലോപതി, ആയുര്‍വ്വേദം, ഹോമിയോ ചികിത്സ വഴി രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു.
🏥 ഗവ.ഹോമിയോ ഡിസ്പന്‍സറി
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹോമിയോ ഡിസ്പന്‍സറി ഗ്രാമപഞ്ചായത്ത് ഓഫീസ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്ടറും, ഒരു ഫാർമസിസ്റ്റും, ഒരു സ്വീപ്പറുമാണ് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ
📍 വിലാസം : ഗവ. ഹോമിയോ ഡിസ്പന്‍സറി, പൂഞ്ഞാർ തെക്കേക്കര പി ഒ, കോട്ടയം - 686582
☎ ഫോണ്‍ : 9946531980 (മെഡിക്കൽ ഓഫീസർ)
✉ ഇമെയില്‍ : ghdpoonjar@gmail.com
🌿 ഗവ.ആയുർവേദ ഡിസ്പന്‍സറി
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വ്വേദ ആയുർവ്വേദ ഡിസ്പന്‍സറി പൂഞ്ഞാർ കുന്നോന്നി റൂട്ടിലുളള പഴയ ഗ്രാമപഞ്ചായത്ത് ഓഫീസലാണ് പ്രവർത്തിക്കുന്നത്. ആയുര്‍വ്വേദ ആശുപത്രിയിൽ ഒരു ഡോക്ടറും ഒരു ഫാർമസിസ്റ്റും മറ്റു ജീവനക്കാരും ഉള്‍പ്പെടെ 04 പേര് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ
📍 വിലാസം : ഗവ.ആയുർവേദ ഡിസ്പന്‍സറി, പൂഞ്ഞാർ സൌത്ത് പി ഒ 68587
☎ ഫോണ്‍ : 9946430180 (മെഡിക്കൽ ഓഫീസർ)
✉ ഇമെയില്‍ : gadpoonjarthekkekara@gmail.com
🩺 പൂഞ്ഞാർ കുടുംബാരോഗ്യകേന്ദ്രം
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അലോപതി കുടുംബാരോഗ്യകേന്ദ്രം, പൂഞ്ഞാർ ടൌണിന് സമീപത്തായി പ്രവർത്തിക്കുന്നു. 3 ഡോക്ടർമാരടക്കം 27 ജീവനക്കാരും 3 NHM ജീവനക്കാരും 13 ആശവര്‍ക്കര്‍മാരും സേവനമനുഷ്ഠിക്കുന്നു. ഇവിടെ നിന്നും ഇതിന്റെ 6 സബ് സെന്റുകളിൽ നിന്നുമായി ഔട്ട് പേഷ്യൻ്റ് സേവനം, ജീവിതശൈലി രോഗ നിർണയം, പ്രതിരോധ കുത്തിവെപ്പുകൾ, വയോജന പരിപാലനം, കൗമാരക്ലിനിക്ക്, മാനസികാരോഗ്യക്ലിനിക്, ഗർഭകാല പരിചരണം, മലമ്പനി-ക്ഷയരോഗ നിർണയം, ലാബ് സൗകര്യം എന്നിവ ജനങ്ങൾക്ക് ലഭിച്ചുവരുന്നു. പാലിയേറ്റീവ് പരിചരണത്തിനായി ഒരു നഴ്സും, പഞ്ചായത്തിന്റെ സഹകരണത്തോടെ ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ വൈകിട്ട് 05 വരെ
📍 വിലാസം : കുടുംബാരോഗ്യ കേന്ദ്രം, പൂഞ്ഞാർ സൌത്ത് പി ഒ, കോട്ടയം - 686582
☎ ഫോണ്‍ :
✉ ഇമെയില്‍ : mophcpoonjar@gmail.com
🏥🐄 ഗവ.വെറ്റിനറി ഡിസ്പന്‍സറി
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പൂഞ്ഞാർ തെക്കേക്കര വെറ്റിനറി ഡിസ്പന്‍സറി സ്വന്തം കെട്ടിടത്തിൽ പൂഞ്ഞാർ ടൌണിൽ പ്രവർത്തിക്കുന്നു. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, രോഗനിർണയം, ചികിത്സ, പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിലൂടെ ലഭ്യമാക്കുന്നു. ആശുപത്രിയിൽ ഒരു സീനിയർ വെറ്ററിനറി സർജൻ, ഒരു അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, രണ്ട് അറ്റൻഡർമാർ, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവർ സേവനമനുഷ്ഠിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- മൊബൈല്‍ വെറ്റിനറി യൂണിറ്റ്
- വാക്സിനേഷന്
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ
📍 വിലാസം : ഗവ.വെറ്റിനറി ഡിസ്പന്‍സറി, പൂഞ്ഞാർ സൌത്ത് പി ഒ 686582
☎ ഫോണ്‍ : 9745609008 (വെറ്റിനറി സർജൻ)
✉ ഇമെയില്‍ : vdpoonjar@gmail.com
🌾🌴🚜 കൃഷിഭവന് പൂഞ്ഞാർ തെക്കേക്കര
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും സംബന്ധിച്ച അറിവുകൾ ലഭ്യമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ഓഫീസ് കോംപ്ലക്സിൽ തന്നെ കൃഷിഭവൻ പ്രവർത്തിച്ചുവരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു. കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ സേവനങ്ങളും മാർഗനിർദേശങ്ങളും ഇവിടെ ലഭ്യമാക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- കൃഷി സഹായങ്ങൾ & സബ്സിഡി
- കർഷക ക്ഷേമ പദ്ധതികൾ
- കൃഷി വികസന പദ്ധതികൾ
- കർഷക രജിസ്ട്രേഷൻ
- കര്‍ഷക പെന്ഷന്
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ
📍 വിലാസം : കൃഷിഭവന് , പൂഞ്ഞാർ സൌത്ത് പി ഒ 686582
☎ ഫോണ്‍ : 9400269296 (കൃഷി ഓഫീസർ)
✉ ഇമെയില്‍ : aopoonjarsouth@gmail.com
🌿 സമത്വം ഉറപ്പാക്കുന്ന ക്ഷേമവും ദാരിദ്ര്യ ലഘൂകരണവും
സാമൂഹ്യനീതി ഉറപ്പാക്കി എല്ലാവർക്കും സമതുല്യ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി സാമൂഹ്യക്ഷേമവും ദാരിദ്ര്യ ലഘൂകരണവും ലക്ഷ്യമാക്കി വിവിധ സര്‍ക്കാര്‍ - ജനകീയാസൂത്രണ പദ്ധതികൾ നടപ്പിലാക്കുന്നു. പിന്നോക്ക വിഭാഗങ്ങൾ, ദരിദ്രർ, ദുര്‍ബല വിഭാഗങ്ങൾ എന്നിവരുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം. അങ്കണവാടികൾ ഉൾപ്പെടെയുള്ള സേവനങ്ങൾ വഴി ശിശു–മാതൃ ക്ഷേമം, പോഷകാഹാരം, അടിസ്ഥാന സഹായങ്ങൾ എന്നിവയും ലഭ്യമാക്കുന്നു. ഇതിലൂടെ സമതുല്യവും ഉൾക്കൊള്ളുന്നതുമായ ഗ്രാമവികസനം ഉറപ്പാക്കുന്നു.
🏢 വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പെരിങ്ങുളം മലയിഞ്ചിപ്പാറ സർക്കിളുകളിലായി 2 വി ഇ ഒ മാരാണ് പ്രവർത്തിക്കുന്നത്. പൊതുജന സൌകര്യാർത്ഥം ഗ്രാമപഞ്ചായത്തിൽ തന്നെ വി ഇ ഒമാരുടെ സേവനം ലഭ്യമാണ്. ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ് വി ഇ ഒ ഓഫീസ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY)
- 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
- 👷 തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
- ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
- 👩👩👧👦 കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
- 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
- 📄 സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
- 📊 സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
- 📝 ബി.പി.എൽ. അർഹത പരിശോധന
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ
📍 വിലാസം : വി ഇ ഒ ഓഫീസ് , പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് , പൂഞ്ഞാർ സൌത്ത് പി ഒ 686571
☎ ഫോണ്‍ : 9495021951 (വി ഇ ഒ)
✉ ഇമെയില്‍ : veopoonjarsouth@gmail.com