അവാർഡുകളും നേട്ടങ്ങളും
🏆 പുരസ്കാരങ്ങളും നേട്ടങ്ങളും
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും
2008
നിർമ്മൽ ഗ്രാമപുരസ്കാരം- 2008
സമ്പൂർണ്ണ ശുചിത്വം കൈവരിക്കുന്നതിലും മാലിന്യ നിർമ്മാർജ്ജനത്തിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിലും മാതൃകാപരമായ നേട്ടങ്ങൾ കൈവരിക്കുന്ന ഗ്രാമപഞ്ചായത്തുകൾക്കും മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെന്റ് നൽകുന്ന ദേശീയ പുരസ്കാരമായ നിർമ്മൽ ഗ്രാമപുരസ്കാരം 2008-ൽ ലഭിച്ചു.
2016 - 17
ഓ.ഡി.എഫ്. പഞ്ചായത്ത്
മാലിന്യ നിർമാർജ്ജനത്തിലും ശുചിത്വ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2016-17 സാമ്പത്തിക വർഷത്തിൽ ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ (ODF) പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ചു.