ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പൂഞ്ഞാറിന്റെ ചരിത്രം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്റെ മാത്രമല്ല, പൂഞ്ഞാര്‍ തെക്കേക്കര ഉള്‍പ്പെടെ പൂഞ്ഞാര്‍ എന്ന പദത്തിന്റെ വ്യാപ്തിക്കുള്ളില്‍ വരുന്ന ഒരു വലിയ പ്രദേശത്തിന്റെ ചരിത്രമാണ്. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട ബ്ളോക്കുപരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത്. 60.86 ച.കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിലെ മൊത്തം ജനസംഖ്യ 18623 ആണ്. ഈ പഞ്ചായത്തിലെ മുഖ്യ കുടിവെള്ള സ്രോതസ്സ് കിണറുകളാണ്. 34 പൊതുകിണറുകളേയും 17 പൊതുകുടിവെള്ള ടാപ്പുകളേയും ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിലെ പൊതുവിതരണമേഖലയില്‍ 13 റേഷന്‍കടകളും ഓരോ മാവേലിസ്റ്റോറും നീതിസ്റ്റോറും പ്രവര്‍ത്തിക്കുന്നു.
കൂടുതൽ വായിക്കുക